ഇന്ത്യൻ സംസ്ഥാനങ്ങൾ - ആന്ധ്ര പ്രദേശ്
ആന്ധ്ര പ്രദേശ്
1) ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം?
- ആന്ധ്ര (1953 ഒക്ടോബർ 1 )
2) ആന്ധ്ര സംസ്ഥാനത്തിന്റെ ആദ്യ തലസ്ഥാനം?
- കർണൂൽ
3) ആന്ധ്ര എന്ന പേര് ആന്ധ്ര പ്രദേശ് എന്നാക്കിമാറ്റിയ വർഷം?
- 1956 നവംബർ 1
4) ആന്ധ്രാ സംസ്ഥാന രൂപീകരണത്തിനായി നിരാഹാര സമരം നടത്തി മരണമടഞ്ഞ വ്യക്തി?
- പോറ്റി ശ്രീരാമലു
5) ആന്ധ്ര പ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി
- നീലം സഞ്ജീവ റെഡ്‌ഡി
6) ആന്ധ്ര പ്രദേശിന്റെ ആദ്യ തലസ്ഥാനം?
- ഹൈദരാബാദ്
7) ആന്ധ്ര പ്രദേശിന്റെ ഇപ്പോളത്തെ തലസ്ഥാനം?
- അമരാവതി
8) ഹൈദരാബാദ് സ്ഥിതിചെയ്യുന്നത് ഏതു നദിയുടെ തീരത്തു?
- മുസി നദി
9) അമരാവതി ഏതു നദിയുടെ തീരത്തു?
- കൃഷ്ണ
10) ആന്ധ്ര പ്രദേശിനെ മുറിച്ച് തെലുങ്കാന എന്ന സംസ്ഥാനം രൂപീകരിച്ച വർഷം??
- 2014 ജൂൺ 2
11) തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി?
- കെ.ചന്ദ്രശേഖര റാവു (പാർട്ടി - തെലുഗുദേശം പാർട്ടി)
12) ആന്ധ്രാപ്രദേശിന്റെ നിലവിലെ മുഖ്യമന്ത്രി?
- വൈ.എസ്.ജഗൻമോഹൻ റെഡ്‌ഡി (പാർട്ടി - വൈ.എസ്.ആർ.കോൺഗ്രസ്)
13) ലോക് സഭ പ്രതിപക്ഷസ്ഥാനത്തെത്തിയ ആദ്യ പ്രാദേശിക പാർട്ടി?
- തെലുഗു ദേശം പാർട്ടി (സ്ഥാപകൻ - എൻ.ടി.രാമറാവു)
14) ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി?
- പി.വി.നരസിംഹ റാവു.(ആന്ധ്ര പ്രദേശ്)
15) ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് 2009 ൽ അന്തരിച്ച മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി?
- വൈ.എസ്.രാജശേഖര റെഡ്‌ഡി (YSR)
16) YSR ൻറെ ജീവിതം പ്രമേയമാക്കി 2019 ൽ "യാത്ര" എന്ന ചിത്രം സംവിധാനം ചെയ്തത്?
- മഹി.വി.രാഘവ് (YSR എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് - മമ്മൂട്ടി)
17) ആന്ധ്ര പ്രദേശ് ഗവർണ്ണർ ആയ ആദ്യ മലയാളി?
- പട്ടം താണു പിള്ള
18) രണ്ടാം മദ്രാസ് എന്നറിയപ്പെടുന്നത്?
- കാക്കിനട
19) ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം കാക്കിനടയിൽ നടന്ന വർഷം?
-1923
20) ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകം ?
- കൊല്ലേരു
21) കൃഷ്ണ നദിയിൽ നിന്നും കുടിവെള്ളം ചെന്നൈ നഗരത്തിലേക്ക് എത്തിക്കാനുള്ള ജലസേചന പദ്ധതി?
- തെലുഗു ഗംഗ പ്രൊജക്റ്റ്
22) ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസേർവ്?
- നാഗാർജുന ശ്രീശൈലം
23) ആന്ധ്ര പ്രാദേശിനെയും തമിഴ് നാടിനെയും ബന്ധിപ്പിക്കുന്ന കനാൽ?
- ബക്കിങ്ഹാം കനാൽ
24) മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഉത്‌ഘാടനം ചെയ്തത് എവിടെ?
- ബന്ദനപ്പള്ളി ( 2006 ,ഫെബ്രുവരി 2 )
25) ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില കൃഷി ചെയ്യുന്ന സംസ്ഥാനം?
- ആന്ധ്ര പ്രദേശ്
26) കേന്ദ്ര പുകയിലെ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
- രാജ്മുന്ദ്രി
27) ഈസ്റ്റേൺ നാവിക കമാന്റിന്റെ ആസ്ഥാനം?
- വിശാഖപട്ടണം
28) ഇന്ത്യയിലെ ഏക സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രം?
- ശ്രീഹരിക്കോട്ട ( സതീഷ് ധവാൻ സ്പേസ് സെന്റർ)
29) കേന്ദ്ര സംസ്‌കൃത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
- തിരുപ്പതി
30) പ്രസിദ്ധമായ കോഹിനൂർ രത്‌നം കണ്ടെത്തിയത്?
- ഗോൽകൊണ്ട ഖനി

Comments
Post a Comment